ത്രിപുരയിൽ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി എഴുപേർ മരിച്ചു. കുമാർഘട്ടിൽ നടന്ന ഉൽത്താ രഥയാത്രയ്ക്കിടെയാണ് സംഭവം. മരിച്ചവരിൽ രണ്ടു കുട്ടികളുമുണ്ട്. 133 കെ വി ലൈനിൽ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. രഥയാത്രയ്ക്കിടയിൽ ആളുകൾക്ക് വൈദ്യുതാഘാതമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിമ പാൽ (33), സുസ്മിത ബൈശ്യ (30), സുമ ബിശ്വാസ് (28), രൂപക് ദാസ് (40), രോഹൻ ദാസ് (9), ഷമാൽക്കർ (9) എന്നിവരാണ് മരിച്ചത്.